തിരുവനന്തപുരം: കോൺഗ്രസിലേക്ക് മടങ്ങിവരാൻ താൽപര്യമറിയിച്ച് പത്മിനി തോമസ് നൽകിയ കത്ത് സ്വീകരിക്കുമെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തിരിച്ചുവരവിനായി അവർ യാതൊരുവിധ ഉപാധികളും മുന്നോട്ടുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്മിനി തോമസ് കെപിസിസി ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളുമായും ദേശീയ നേതൃത്വവുമായും ആലോചിച്ച ശേഷം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദേശീയ നേതൃത്വത്തെ കാണാൻ അനുമതി തേടുമെന്നും പത്മജ വേണുഗോപാലിന്റെ കാര്യത്തിലും സമാനമായ രീതിയിൽ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
