തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴ. ഒരു മണിക്കൂറോളം ശക്തമായ മഴ പെയ്തതോടെ തലസ്ഥാനനഗരം വെള്ളത്തിൽ മുങ്ങി. കിഴക്കേക്കോട്ടയിൽ ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴയാണ്.
പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതലാണ് ജില്ലയിലെ പല ഭാഗങ്ങളിലും മഴ ശക്തമായത്. തുലാവർഷ സമയത്ത് സാധാരണ ലഭിക്കുന്ന മഴയാണിതെന്ന് വിദഗ്ധർ പറയുന്നു.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും തിരക്കേറിയ മേഖലകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇരുചക്രവാഹന യാത്രക്കാരടക്കമുള്ളവർ വെള്ളക്കെട്ട് മൂലം വലഞ്ഞു.
മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തമ്പാനൂരിൽ വെള്ളം ഒഴുകിപ്പോകാതെ റോഡുകൾ മുങ്ങി റെയിൽവേ സ്‌റ്റേഷനും ബസ് സ്റ്റാൻഡിനും മുന്നിലെ റോഡ് പൂർണമായി വെള്ളത്തിലായി. നൂറുകണക്കിനാളുകളാണ് ദുരിതത്തിൽപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
