തിരുവനന്തപുരം: സിപിഎം നേതാവ് ടി.ഐ. മധുസുദനന്റെ കൊലവിളിപ്രസംഗം തള്ളി സിപിഐ. തങ്ങള്‍ കൊലപാതക രാഷ്ട്രീയത്തിനൊപ്പമല്ലെന്നും കൊലപാതകമല്ല രാഷ്ട്രീയമെന്നും സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. നീതിക്കുവേണ്ടിയാണ് നിലകൊള്ളേണ്ടത്.
കൊലയുടെ വഴി നല്ല രാഷ്ട്രീയത്തിന്റെ വഴി എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബോധ്യമുണ്ടെന്നും പറഞ്ഞു.
കൊലവിളി പ്രസംഗത്തെ സിപിഐഎം നേതൃത്വവും എതിര്‍ക്കുന്നുണ്ട്. പ്രസംഗം അനാവശ്യവും പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി എന്നുമാണ് ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നത്. തിരുത്തല്‍ പ്രക്രിയയുടെ അന്തഃസത്ത ചോര്‍ത്തുന്നെന്നും ആക്ഷേപമുണ്ട്.
മൂല്യബോധമുള്ളവര്‍ ആകണം കമ്മ്യൂണിസ്റ്റുകാരെന്നും അവര്‍ മൂല്യങ്ങള്‍ മറക്കരുതെന്നും അപചയങ്ങള്‍ ഉണ്ടായശേഷം പറഞ്ഞിട്ട് കാര്യമില്ലെന്നും പറഞ്ഞു. മൂല്യങ്ങള്‍ മറന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വെറും പുറംതോട് ആകും. എല്ലാക്കാലത്തും മൂല്യങ്ങള്‍ മുറുകെ പിടിക്കുമെന്നും എന്ത് കാരണം പറഞ്ഞാലും കൊലപാതകം തെറ്റായ വഴിയെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
