കോഴിക്കോട്: ഷാഫി പറമ്പിലിനെ പിന്തുണച്ച് കോഴിക്കോട് നഗരത്തിലും ഫ്ലെക്സുകൾ.
"പ്രവർത്തകർക്ക് കവചം ഒരുക്കിയതിൻ്റെ സമ്മാനമാണ് ഈ ചോര" എന്നാണ് ഫ്ലെക്സിലുള്ളത്. യൂത്ത് കോൺഗ്രസിൻ്റെ പേരിലാണ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ഭാഗത്താണ് ഫ്ളക്സ് സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം കണ്ണൂരിലും പാലക്കാടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസിൻ്റെ പേരിലാണ് അവിടെയും ബോർഡുകൾ സ്ഥാപിച്ചത്.
കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല എന്നാണ് ഫ്ലക്സ് ബോർഡുകളിൽ പറയുന്നത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം, സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ കാണപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
