പാലക്കാട്: കണ്ണൂരിന് പിന്നാലെ പാലക്കാട്ടും ഷാഫി പറമ്പിലിന് അനുകൂലമായി ഫ്ലെക്സുകൾ. പാലക്കാടിന്റെ ഹൃദയത്തിലാണ് ഷാഫി, നോവിച്ചാൽ നോക്കിയിരിക്കില്ല എന്നാണ് ഫ്ലെക്സിലെ കുറിപ്പുകൾ.
യൂത്ത് കോൺഗ്രസ്- കെഎസ്‌യുവിന്റെ പേരിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻഡ് സമീപത്താണ് ഫ്ലക്സ് ബോർഡുകൾ വെച്ചിരിക്കുന്നത്.
നേരത്തെ കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല എന്ന് വിശദമാക്കി നിരവധി ഫ്ലക്സുകൾ കണ്ണൂരിൽ വന്നിരുന്നു.ഇതിന് പിന്നാലെയാണ് പാലക്കാട്ടും ഷാഫി പറമ്പിലിന് അനുകൂലമായി ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
