പാലക്കാട്: പരതൂർ സ്‌കൂളിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ടി എം ശശി എംഎൽഎ ഖേദം പ്രകടിപ്പിച്ചു.
പ്രസംഗിച്ചതിൽ തെറ്റുപറ്റിയെന്നും സഹപാഠിയെ കൊല്ലാൻ വേണ്ടിയാണ് തോക്കുമായി ഒമ്പതാം ക്ലാസുകാരൻ എത്തിയത് എന്നായിരുന്നു ടിഎം ശശിയുടെ പരാമർശം. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസംഗിച്ചതെന്നും പ്രസംഗം പിൻവലിക്കുന്നതായും ടി എം ശശി എഫ് ബി പോസ്റ്റിൽ പറയുന്നു. ആലത്തൂർ ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു വിവാദ പ്രസംഗം.
തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു വിവാദ പ്രസംഗത്തിന് ആസ്പദമായ സംഭവമുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് കൂട്ടുകാരെ കാണിക്കാനായി കൊണ്ടുവന്ന തോക്ക് അബദ്ധത്തിൽ പൊട്ടിയത്. സഹപാഠിയായ വിദ്യാർത്ഥിയുടെ തോളെല്ലിനും കൈയ്ക്കും ഇടയിൽ ആയിട്ടാണ് വെടിയേറ്റത്. പരിക്കേറ്റ കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
പ്രസംഗത്തിൽ പാലക്കാട് പട്ടാമ്പിയിൽ ക്ലാസ് മുറിയിൽ നടന്ന വെടിവെയ്പ്പ് ഉദാഹരണമായി സൂചിപ്പിച്ചിരുന്നു. അതിൽ പറഞ്ഞ കാര്യങ്ങളിലെ വസ്തുതാപരമായ പിഴവുകൾ ഉള്ളതായി മനസിലാക്കുന്നുവെന്നും വെടിവെപ്പിനു വിദ്യാർത്ഥികൾ തമ്മിലുള്ള പകയാണ് എന്ന പ്രസ്താവന തെറ്റായിരുന്നുവെന്നുമാണ് എംഎൽഎ വ്യക്തമാക്കിയത്. വാർത്തകളിൽ വന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസംഗിച്ചത്. സംഭവിച്ച പിഴവ് ജനപ്രതിനിധി എന്ന നിലയിൽ ഒരു ഗുണപാഠമായി ഉൾക്കൊള്ളുന്നു. വാർത്തകൾക്കും വിവരങ്ങൾക്കും പിന്നിലെ വസ്തുതയിൽ വ്യക്തമായ ബോധ്യം വന്ന ശേഷം മാത്രമെ പൊതുവേദിയിൽ പരാമർശിക്കൂ എന്നും എംഎൽഎ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹം പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
