കൊലവിളി പ്രസം​ഗം; ടിഐ മധുസൂദനനെതിരെ കേസെടുത്ത് പൊലീസ് 

NOVEMBER 26, 2026, 7:15 PM

കണ്ണൂർ: സിപിഎം നേതാവ് ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ കേസെടുത്ത് പൊലീസ്. പയ്യന്നൂർ പൊലീസ് ആണ് കേസെടുത്തത്. 

ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെയാണ് വിവാദ പ്രസംഗവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ രം​ഗത്ത് വന്നത്. സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാൽ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനൻ പറഞ്ഞിരുന്നു. 

 കലാപാഹ്വാനം, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകൾ എന്നിവ ചുമത്തിയിട്ടുണ്ട്. കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

vachakam
vachakam
vachakam

മധുസൂദനനെതിരെ പയ്യന്നൂരിൽ കൊല്ലപ്പെട്ട കെ എസ് യു പ്രവർത്തകൻ സജിത് ലാലിന്റെ സഹോദരൻ അജിത് ലാലും പരാതി നൽകിയിരുന്നു.  പരസ്യമായി കലാപാഹ്വാനം നടത്തിയെന്നും കൊലവിളി നടത്തിയെന്നുമാണ് പരാതിയില്‍ ഉന്നയിച്ചത്. നിയമം കൈയിലെടുക്കുമെന്ന് വെല്ലുവിളിക്കുകയും വിധി പറഞ്ഞ ജഡ്ജിയെ അവഹേളിച്ചതായും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam