തിരൂർ: വിവാദങ്ങളിൽ ഇടം നേടിയ 'എഫ് ട്യൂൺ' എന്ന ഫേസ് ക്രീം രോഗികൾക്ക് കുറിപ്പടിയായി എഴുതി നൽകി ഡോക്ടർ.
മുഖക്കുരു മാറ്റുന്നതിനായി ചികിത്സ തേടിയെത്തിയ തനിക്ക് ഡോക്ടർ ഈ ക്രീം എഴുതി നൽകിയതായി യുവതി വെളിപ്പെടുത്തി.
ഡോക്ടറുടെ ക്ലിനിക്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഫാർമസി വഴിയാണ് ഈ ക്രീം രോഗികൾക്ക് വിൽക്കുന്നത്. തിരൂരിൽ ക്ലിനിക്ക് നടത്തുന്ന ഡോ. ബാലകൃഷ്ണൻ നായരാണ് ഫേസ് ക്രീമുകളെ കുറിച്ചുള്ള ഗുരുതര റിപ്പോർട്ടുകൾ പുറത്തുവരുന്ന ഈ സാഹചര്യത്തിലും ഈ ഫേസ് ക്രീം മരുന്നായി എഴുതി നൽകിയത്.
സംഭവം വിവാദമായതോടെ തന്റെ നടപടിയെ ന്യായീകരിച്ച് ഡോ. ബാലകൃഷ്ണൻ നായർ രംഗത്തെത്തി. 'എഫ് ട്യൂൺ' ക്രീമിന് യാതൊരുവിധ പാർശ്വഫലങ്ങളുമില്ലെന്നാണ് ഡോക്ടറുടെ വാദം. രോഗികൾക്ക് നിർദ്ദേശിക്കുന്നതിനൊപ്പം കഴിഞ്ഞ രണ്ട് വർഷമായി താനും ഇതേ ക്രീം ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
