ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം മൂന്നാം ദിവസത്തേക്ക്.രാവിലെ ഏഴുമണിയോടെ ദൗത്യം ആരംഭിച്ചു.
ആദ്യദിനം പ്രതികൂല കാലാവസ്ഥയാണ് തിരിച്ചടി ആയതെങ്കിൽ രണ്ടാം ദിനം അനുകൂല പ്രദേശത്തേക്ക് ആന എത്താതിരുന്നതാണ് ദൗത്യം പരാജയപ്പെടാൻ കാരണം.
ഇടിക്കുഴി ഭാഗത്താണ് ആന ഇപ്പോഴുള്ളത്.മയക്കുവെടി സംഘം ആനയുടെ തൊട്ടടുത്തെത്തിയെങ്കിലും ആദ്യ രണ്ടു ദിനവും മണിക്കൂറുകൾ നീണ്ടു നിന്ന ശ്രമം വിഫലമാവുകയായിരുന്നു. ഇന്നുകൂടി വിജയം കണ്ടില്ലെങ്കിൽ ദൗത്യം നിർത്തിവയ്ക്കാനുള്ള ആലോചനയിലാണ് വനം വകുപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
