കൊല്ലം: പെരുമ്പുഴയിൽ ബാർ ഹോട്ടൽ മാനേജരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ അറസ്റ്റിൽ. ഫൈസൽ, നിഹാൽ എന്നിവരാണ് പിടിയിലായത്.കേസിൽ ഇനി ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് റൂം വേണമെന്ന ആവശ്യവുമായി എത്തിയ പ്രതികൾ ബാർ ഹോട്ടലിലെ മനേജരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.മുൻ വൈരാഗ്യത്തിൻ്റെ പുറത്ത് നടത്തിയ ആസൂത്രിത ആക്രമണമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.പെരുമ്പുഴയിലെ ഹരിശ്രീ റെസിഡന്‍സിയിലെ മാനേജരായ അൽത്താഫിനെയാണ് പ്രതികൾ ആക്രമിച്ചത്.
അതേസമയം, ഫൈസലിനൊപ്പം ഉണ്ടായിരുന്ന ക്രിമിനൽ കേസ് പ്രതി കൊള്ളി നിയാസിനെ മറ്റൊരു കേസിൽ പൊലീസ് പിടികൂടിയിട്ടുണ്ട്. നിയാസിനും ഹരിശ്രീ റെസിഡൻസിയിലെ ആക്രമണത്തിൽ പങ്കുണ്ടെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
