തിരുവനനന്തപുരം: വ്യാജ സ്കിൻകെയർ ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, പരസ്യമോഡലുകൾ എന്നിവരെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
ഡിജിപിക്കും , ഡ്രഗ്‌സ് കൺട്രോളർക്കും മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് നിർദ്ദേശം നൽകിയത്.
അതിനിടെ, ഓപറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ നടത്തിയ പരിശോധനയിൽ അംഗീകാരമില്ലാത്തതും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതുമായ സൗന്ദര്യവർദ്ധക ഉല്പന്നങ്ങൾ പിടിച്ചെടുത്തു. കണ്ണൂർ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ കെ.വി.സുധീഷിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്. സംഭവത്തിൽ 65,000 രൂപ വിലയുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
