മാമി തിരോധാനക്കേസ്; പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചവരെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും

NOVEMBER 26, 2026, 9:41 PM

കോഴിക്കോട്: മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട്  പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചവരെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും.മാമിയെ തട്ടിക്കൊണ്ടുപോയതിൽ മുമ്പ് ചോദ്യം ചെയ്ത് വിട്ടയച്ചവർക്ക് പങ്കുണ്ടെന്നാണ് സൂചന. തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.

2023 ഓഗസ്റ്റ് 21നാണ് കോഴിക്കോട് സ്വദേശിയായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയെ കാണാതായത്.മാമിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കാമെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 

അതേസമയം, കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാക്കി കുടുംബം രംഗത്തെത്തിയെങ്കിലും സംസ്ഥാന സർക്കാർ കേസ് ക്രൈം ബ്രാഞ്ചിന് തന്നെ നൽകുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam