ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് ടൂർണമെന്റിൽ ഫൈനൽ കാണാതെ ഇന്ത്യ എ ടീം പുറത്ത്. ആദ്യ സെമി ഫൈനലിൽ ശ്രീലങ്ക എ ടീമിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റിന് 317 റൺസെടുത്തു. ശ്രീലങ്ക രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 41.3 ഓവറിൽ 318 റൺസെടുത്ത് ഫൈനലിലേക്ക് മാർച്ച് ചെയ്തു.
ഓപ്പണർമാരായ സിനേത് ജയവർധനെ (70 പന്തിൽ 105), ലസിത് ക്രൂസ്പുള്ളെ (107 പന്തിൽ 116) എന്നിവർ ലങ്കക്ക് അനായാസ ചേസിംഗ് ഒരുക്കി. നിഷാൻ മദുഷ്‌ക (58 നോട്ടൗട്ട്), ക്യാപ്റ്റൻ പവൻ രത്‌നായകെ (31 നോട്ടൗട്ട്) ലങ്കയെ ലക്ഷ്യത്തിലെത്തിച്ചു. ഇന്ത്യൻ ബൗളർമാർ പൂർണമായും പരാജയപ്പെട്ടപ്പോൾ ലങ്കൻ ബൗളർമാർ സെമിയിൽ മികച്ചു നിന്നു.
ഇന്ത്യൻ ബാറ്റർമാർക്ക് മികച്ച സ്‌കോറുകൾ കണ്ടെത്താൻ സാധിക്കാതിരിക്കാൻ ഏഴ് ലങ്കൻ ബൗളർമാർക്കും സാധിച്ചു. രവീന്ദു ഫെർനാണ്ടോയും ജനിത് ലിയാൻഗെയും നിപുൻ ധനഞ്ജയയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഗരുക സങ്കേത്, ലാഹിരു എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. വനുജ സഹനും വിജയകാന്തും വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും റൺസ് നിയന്ത്രിക്കുന്നതിൽ വിജയിച്ചു.
കഴിഞ്ഞ ദിവസം യു.എ.ഇക്കെതിരെ റെക്കോർഡ് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത വൈഭവ് സൂര്യവംശി ലങ്കക്കെതിരെയും വെടിക്കെട്ട് നടത്തി. 27 പന്തുകളിൽ 40 റൺസെടുത്ത വൈഭവ് മൂന്ന് സിക്‌സറും നാല് ഫോറുകളും നേടി. അഭിഷേക് ശർമ (78) യാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ തിലക് വർമ (53), കുമാർ കുശാഗ്ര (21), റിങ്കു സിംഗ് (12), ഷഹബാസ് അഹമ്മദ് (54 നോട്ടൗട്ട്), സൂര്യാംഷ് ഷെഡ്‌ഗെ (10), തനുഷ് കോട്ടിയാൻ (28), ഹർഷിത് റാണ (0), ഹർഷ് ദുബെ (8 നോട്ടൗട്ട്) എന്നിങ്ങനെയാണ് ഇന്ത്യൻ ഇന്നിംഗ്‌സിലെ സ്‌കോറുകൾ.
ഓപ്പണിംഗ് വിക്കറ്റിൽ 129 പന്തിൽ നിന്ന് 174 റൺസ് കൂട്ടിച്ചേർത്ത ലസിത് ജയവർധനെ സഖ്യമാണ് ഇന്ത്യയുടെ സാധ്യത അടച്ചത്. തനുഷ് കോടിയാൻ ആദ്യ പന്തിൽ സിനേത് ജയവർധനെയുടെ ക്യാച്ച് വിട്ടു കളഞ്ഞതും ലങ്കയെ തുണച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
