ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് ഇ​രു​മ്പ് അ​ടു​പ്പ് വേ​ണ്ടെ​ന്ന് ക്ഷേ​ത്രം ട്ര​സ്റ്റ്

NOVEMBER 27, 2026, 12:43 AM

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് ഇ​രു​മ്പ് അ​ടു​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന മേ​യ​റു​ടെ നി​ർ​ദ്ദേ​ശം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന്  ക്ഷേ​ത്രം ട്ര​സ്റ്റ്. 

ഇ​രു​മ്പ് ക​മ്പി അ​ടു​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഭ​ക്ത​ർ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​നാ​കി​ല്ലെ​ന്ന് ട്ര​സ്റ്റ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ ഭ​ക്ത​രെ നി​ർ​ബ​ന്ധി​ക്കാ​ൻ ട്ര​സ്റ്റി​നാ​കി​ല്ല. പൊ​ങ്കാ​ല​യ്ക്ക് ശേ​ഷം ല​ക്ഷ​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ ഇ​വ ഉ​പേ​ക്ഷി​ച്ചു പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും, വ​ഴി​യ​രി​കി​ൽ കി​ട​ന്ന് തു​രു​മ്പെ​ടു​ക്കു​ന്ന ക​മ്പി​ക​ൾ ആ​ളു​ക​ളു​ടെ കാ​ലി​ൽ ത​ട്ടി അ​പ​ക​ട​ങ്ങ​ൾ​ക്കും ചി​കി​ത്സ​യ്ക്കും ഇ​ട​യാ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് മാ​ത്ര​മേ മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ക്കൂ എ​ന്നും, ക​ല്ലു​ക​ൾ കൂ​ട്ടി അ​ടു​പ്പൊ​രു​ക്കി പൊ​ങ്കാ​ല​യി​ടു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും തു​ട​രു​ക​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

vachakam
vachakam
vachakam

ഇ​ക്കാ​ര്യ​ത്തി​ൽ മേ​യ​ർ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളു​മാ​യി യാ​തൊ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ല. ക്ഷേ​ത്ര വ​ള​പ്പി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഇ​രു​മ്പ് അ​ടു​പ്പു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ത​ന്നെ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​മെ​ന്നും ട്ര​സ്റ്റ് വ്യ​ക്ത​മാ​ക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam