ആലപ്പുഴ: കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി. ഫ്ലക്സ് ബോർഡ് എടുത്ത് കളയുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു.
കെ.സി വേണുഗോപാൽ അനുകൂലിയായ തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെയാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റി പുറത്താക്കിയത്. ഐഎൻടിയുസി സ്ഥാപിച്ച ഫ്ലക്സ് ബോർഡ് ആണ് നശിപ്പിച്ചത്.
ബിനുവിനെതിരെ കുറത്തികാട് പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് പദ്ധതികൾക്കായി പ്രാദേശിക ഫണ്ടിൽ നിന്നും പണം അനുവദിച്ചതിന് അഭിവാദ്യമർപ്പിച്ചായിരുന്നു ഫ്ലക്സ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
