മാമലക്കണ്ടം: യുവാവ് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ അയൽവാസിയായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി.
മാമലക്കണ്ടം എളംബാശേരി ഉന്നതിയിൽ വാസുവിൻറെ മകൻ വിജയ് വാസു (19), ദേവയാനിയുടെ ചെറുമകൾ അമൃത (18) എന്നിവരാണ് രണ്ട് ദിവസത്തിനിടെ മരിച്ചത്. പഠനശേഷം കൂലിപ്പണി ചെയ്തുവരികയായിരുന്നു വിജയ്. ചെറുപ്രായത്തിൽ അമ്മ മരിച്ചതിനെത്തുടർന്ന് മുത്തശിക്കൊപ്പം താമസിച്ചിരുന്ന അമൃത, പ്ലസ്ടുവിന് ശേഷം കോതമംഗലത്ത് ടിടിസി വിദ്യാർഥിനിയായിരുന്നു.
ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഈ ബന്ധത്തെച്ചൊല്ലി വിജയ്യുടെ വീട്ടിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് അമ്മ അയൽവീട്ടിലേക്ക് പോയ സമയത്ത് വിജയ്യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച ഉന്നതിയിലായിരുന്നു വിജയ്യുടെ സംസ്കാരം.
വിജയ്യുടെ വിയോഗമറിഞ്ഞതുമുതൽ അമൃത കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ അമൃതയെ കാണാതായതോടെ വീട്ടുകാർ കുട്ടമ്പുഴ പൊലിസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച രാവിലെ വീടിന് ഏകദേശം 500 മീറ്റർ മാറിയുള്ള സ്ഥലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
