കൊ​ച്ചി​യി​ൽ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശാ​സ്യം; ദ​മ്പ​തി​മാ​ർ അ​റ​സ്റ്റി​ൽ

NOVEMBER 27, 2026, 12:12 AM

കൊ​ച്ചി: ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്കി​നു സ​മീ​പ​മു​ള്ള ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശാ​സ്യ​കേ​ന്ദ്രം ന​ട​ത്തി​യ കേ​സി​ല്‍ ഉ​ട​മ​ക​ളാ​യ ദ​മ്പ​​തി​മാ​ർ അ​റ​സ്റ്റി​ലാ​യി. 

അ​നാ​ശാ​സ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ട​പാ​ടു​കാ​രെ എ​ത്തി​ച്ചി​രു​ന്ന മൂ​ന്ന് ഏ​ജ​ന്‍റു​മാ​രെ ബു​ധ​നാ​ഴ്ച പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

ഇ​ടു​ക്കി രാ​ജാ​ക്കാ​ട് കാ​വും​പ​റ​മ്പി​ല്‍ കി​ഷോ​ര്‍​കു​മാ​ര്‍ ഷാ​ജി (35), ഭാ​ര്യ അ​മ്പ​ല​പ്പു​ഴ കൈ​ചൂ​ണ്ടി പ​ടി​ഞ്ഞാ​റേ​മാ​ളി​ക​യി​ല്‍ രാ​ജി​മോ​ള്‍ (42) എ​ന്നി​വ​രെ​യാ​ണ് എ​ള​മ​ക്ക​ര പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

 കി​ഷോ​റാ​ണു സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്. ഇ​യാ​ള്‍​ക്ക് ആ​റ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ള്ള​താ​യി ക​ണ്ടെ​ത്തി. ഏ​റെ വി​വാ​ദ​മാ​യ ക​ള​മ​ശേ​രി സ്പാ ​പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി ശ്രീ​രാ​ജു​മാ​യി ഇ​യാ​ൾ​ക്കു ബി​സി​ന​സ് ബ​ന്ധ​മു​ണ്ടെ​ന്നും എ​ള​മ​ക്ക​ര പൊ​ലി​സ് പ​റ​ഞ്ഞു.

കി​ഷോ​ര്‍ നേ​ര​ത്തേ സ്പാ ​ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ല​ഹ​രി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലി​സ് അ​തു പൂ​ട്ടി​ച്ചു. ഇ​ട​പ്പ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് കി​ഷോ​ര്‍ സ​മാ​ന​രീ​തി​യി​ല്‍ പെ​ണ്‍​വാ​ണി​ഭ​വും ല​ഹ​രി ഇ​ട​പാ​ടു​ക​ളും ന​ട​ത്തു​ന്ന​താ​യി പൊ​ലി​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam