സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന  സംരക്ഷണം ലഭിച്ചേക്കില്ല : സുപ്രിം കോടതി

NOVEMBER 26, 2026, 11:45 PM

ദില്ലി: പ്രതിഷേധ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വേളയിൽ അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന തുല്യ സംരക്ഷണം സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് ലഭിച്ചേക്കില്ലെന്ന് സുപ്രിം കോടതി. 

മാധ്യമപ്രവർത്തകൻ എന്ന പദവി സ്വയം പ്രഖ്യാപിച്ച് നേടിയെടുക്കാവുന്ന ഒന്നല്ലെന്ന് കോടതി വ്യക്തമാക്കി. പ്രിന്റ് മീഡിയ, ടിവി ചാനലുകൾ, അല്ലെങ്കിൽ രജിസ്ട്രേഷനുള്ള ഓൺലൈൻ മാധ്യമങ്ങൾ എന്നിവയിലൂടെ പ്രസ് കൗൺസിൽ അക്രഡിറ്റേഷൻ ഉള്ളവരാണ് അംഗീകൃത മാധ്യമപ്രവർത്തകർ.

എന്നാൽ നിലവിൽ ഓരോ വ്യക്തികളും സ്വയം മാധ്യമപ്രവർത്തകരായി അവകാശപ്പെടുന്ന സാഹചര്യമാണുള്ളത്. അംഗീകൃത മാധ്യമപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ റീൽസ് നിർമ്മിക്കുന്ന വ്യക്തികളും തമ്മിൽ വ്യത്യാസമുണ്ടെന്നും മാധ്യമസ്വാതന്ത്ര്യവും ക്രമസമാധാന പാലനവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.

vachakam
vachakam
vachakam

ഒക്ടോബറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ദില്ലി പൊലീസ് മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ കേരള പത്രപ്രവർത്തക യൂണിയൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്. പ്രതിഷേധങ്ങൾക്കിടെ മാധ്യമപ്രവർത്തകർക്ക് ദുരനുഭവവും അനധികൃത കസ്റ്റഡിയും നേരിടേണ്ടി വന്നെന്ന ആരോപണങ്ങൾ പരിശോധിക്കാൻ മുൻ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയോട് കോടതി ആവശ്യപ്പെട്ടു.  

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam