കാസർഗോഡ്: താൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ചാവേറല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.
ആരുടെയും ചാവേറാകാൻ തന്നെ കിട്ടില്ല. കേരളത്തിലെ ജനങ്ങൾ ചാവേറുകളായി നിൽക്കുമ്പോൾ ഉണ്ണിത്താന്റെ ആവശ്യം മുഖ്യമന്ത്രിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഷാഫി പറമ്പിൽ തനിക്കൊരു ഇരയല്ലെന്നും ഉണ്ണിത്താൻ പ്രതികരിച്ചു. ഷാഫി എ ഗ്രൂപ്പിലില്ലെന്നാണ് പറഞ്ഞത്. നേർക്കാഴ്ചയിലൂടെ കേരളത്തിലെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന ഒരു യാഥാർഥ്യമാണ് പറഞ്ഞത്. അതിൽ അസ്വസ്ഥമാകേണ്ട യാതൊരു കാര്യവും അദ്ദേഹത്തിനില്ല.
ഇത്രയും തനിക്കെതിരേ ചെയ്തിട്ടും എന്നെ ക്രൂശിക്കാൻ നടക്കുകയാണ് ആളുകളെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
