അനുമതിയില്ലാതെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ തൃക്കാർത്തിക ആഘോഷം

NOVEMBER 27, 2026, 1:25 AM

ആലപ്പുഴ:   അനുമതിയില്ലാതെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ തൃക്കാർത്തിക ആഘോഷം സംഘടിപ്പിച്ചതിൽ അന്വേഷണത്തിന് ആലപ്പുഴ എസ്പി. ഗുരുതരമായ ചട്ടലംഘനം ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

2022-ന് ശേഷം നിർത്തിവെച്ചിരുന്ന ചടങ്ങ്, ഹരിപ്പാട് സിഐയുടെ നേതൃത്വത്തിൽ എസ്പിയുടെ നിർദേശം മറികടന്ന് വീണ്ടും നടത്തുകയായിരുന്നു. 

 സഹപ്രവർത്തകയെ കടന്നുപിടിച്ച കേസിലെ പ്രതിയായ പൊലീസുകാരൻ ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തതും വിവാദമായിരുന്നു. 

vachakam
vachakam
vachakam

കായംകുളം ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ സീനിയർ സിപിഒ  ചവറ മുകുന്ദപുരം സ്വദേശി നവാസാണ് (52) പരിപാടി ഉദ്ഘാടനം ചെയ്തത്. പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ മതപരമായ ചടങ്ങുകളോ ദേവരൂപങ്ങളോ സ്ഥാപിക്കരുതെന്ന സുപ്രീം കോടതി നിർദേശം നിലനിൽക്കെയാണ് ഹരിപ്പാട് സ്റ്റേഷൻ വളപ്പിൽ ശിവൻ്റെയും പാർവതിയുടെയും ചിത്രങ്ങളും കട്ട്ഔട്ടുകളും സ്ഥാപിച്ച് ദീപാലങ്കാരം നടത്തിയത്. ജില്ലാ പൊലീസ് മേധാവി ഇതിന് അനുമതി നൽകിയിരുന്നില്ല. 

ആഘോഷത്തിനായി ഹരിപ്പാട്, വീയപുരം സ്റ്റേഷനുകളിലെ 78 പൊലീസുകാരിൽ നിന്ന് 200 രൂപ വീതം പിരിച്ചെടുത്തതായും, പൊതുജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തിയതായും പരാതിയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam