രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ 

NOVEMBER 27, 2026, 2:29 AM

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ എത്തി.   

പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി കൊച്ചി ഇന്റർനാഷണൽ വിമാനത്താവളത്തിൽ രാവിലെ 10.41ന് എത്തിയ   രാഷ്ട്രപതിയെ കേരള ഗവർണർ ഓം പ്രകാശ് മാത്തൂർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, 

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, എം പി മാരായ ബെന്നി ബെഹന്നാൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എം.എൽ.എ, എന്നിവർ ചേർന്ന് സ്വീകരിച്ചു.

vachakam
vachakam
vachakam

 കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രദർശനത്തിന് ശേഷം ഹെലികോപ്റ്റർ മാർഗം തൃശ്ശൂരിലെത്തിയ രാഷ്ട്രപതി വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

വൈകിട്ട് നാലരയോടെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ഏഴിമലയിലേക്ക് യാത്ര തിരിക്കും. നാളെ നാവിക അക്കാദമിയിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്തശേഷം മിസോറാമിലേക്ക് മടങ്ങും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam