ജോലി തേടി ബെംഗളൂരുവിൽ എത്തിയ മലയാളി യുവതിയെ ലോഡ്ജിൽ വെച്ച് സുഹൃത്ത് കുത്തിക്കൊന്നു; നാല് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരകൃത്യം, പ്രതി പിടിയിൽ

NOVEMBER 27, 2026, 4:47 AM

ബെംഗളൂരുവിലെ ലോഡ്ജ് മുറിയിൽ വെച്ച് മലയാളി യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. അടൂർ സ്വദേശിനിയായ 22-കാരി ഗംഗയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ 23-കാരൻ ഗോകുൽ കൃഷ്ണയെ ബെംഗളൂരു കോട്ടൺപേട്ട് പോലീസ് അറസ്റ്റ് ചെയ്തു.

നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ഗംഗ ജോലി തേടിയാണ് ബെംഗളൂരുവിലേക്ക് എത്തിയത്. ഗംഗയും ഗോകുൽ കൃഷ്ണയും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ബിഎസ്‌സി നഴ്സിംഗ് ബിരുദധാരിയായ ഗോകുൽ കൃഷ്ണ വിദ്യാർത്ഥികൾക്ക് നഴ്സിംഗ് കോളേജുകളിൽ പ്രവേശനം നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി ജോലി ചെയ്തു വരികയായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് ഇരുവരും കേരളത്തിൽ നിന്ന് ബെംഗളൂരുവിൽ എത്തിയതും തുടർന്ന് നഗരത്തിലെ ഒരു ലോഡ്ജിൽ മുറിയെടുത്തതും. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ലോഡ്ജ് മുറിയിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ ഗോകുൽ കൃഷ്ണ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഗംഗയുടെ വയറ്റിൽ കുത്തുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

vachakam
vachakam
vachakam

ആക്രമണത്തിന് ശേഷം പ്രതി തന്നെയാണ് ലോഡ്ജ് അധികൃതരെ വിവരമറിയിച്ചത്. ഉടൻ തന്നെ ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയും ഗുരുതരമായി പരിക്കേറ്റ ഗംഗയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ വയറ്റിലേറ്റ ആഴത്തിലുള്ള മുറിവ് കാരണം യുവതി ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.

കോട്ടൺപേട്ട് പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. പിടിയിലായ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

English Summary: A 22-year-old nursing graduate from Adoor in Kerala, identified as Ganga, was allegedly stabbed to death by her 23-year-old boyfriend Gokul Krishna at a lodge in Bengaluru following a quarrel. The couple, who had been in a four-year relationship, arrived in the city from Kerala while Ganga was searching for a job. Cottonpete police have registered a murder case and arrested the accused, who is a native of Kollam, while investigating the exact motive behind the dispute.

vachakam
vachakam
vachakam

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kerala News Malayalam, Bengaluru Crime News, Adoor Nurse Murder, Kollam Youth Arrested, Crime News Malayalam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam