വിദേശത്തുള്ള എംപിമാരോട് അടിയന്തരമായി മടങ്ങിവരാൻ നിർദ്ദേശം നൽകി ഇന്ത്യാ സഖ്യം 

NOVEMBER 27, 2026, 11:21 PM

ദില്ലി:  കേന്ദ്രസർക്കാർ മണ്ഡല പുനർനിർണയ, വനിതാ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള എംപിമാരോട് അടിയന്തരമായി മടങ്ങിവരാൻ ഇന്ത്യാ സഖ്യ നേതൃത്വം നിർദേശം നൽകി. 

 ഞായറാഴ്ച രാവിലെ 10 മണിയോടെ മുഴുവൻ എംപിമാരും ദില്ലിയിലെത്തണമെന്നാണ് നിർദേശം. 

പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളാണ് അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

അതിർത്തി പുനർനിർണയിക്കുന്ന വ്യവസ്ഥകളടങ്ങിയ ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരണ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള ബിൽ എന്നിവയാണ് അവതരിപ്പിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം കൊണ്ടുവരുന്നത്.

പ്രാതിനിധ്യ അനുപാതം 2051 വരെ നിലനിർത്തുമെന്നതിനാൽ ജനസംഖ്യാനുപാതം കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ എന്ന രീതിയിലുള്ള മാറ്റം ഒഴിവാകുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.  അതേസമയം നിലവിൽ യുഎഇയിലുള്ള കെ. സുധാകരനോടും മടങ്ങിവരാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചികിത്സാർത്ഥമുള്ള യാത്ര റദ്ദാക്കി അദ്ദേഹം തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam