പ്രധാനമന്ത്രിയുടെ പേരിലുള്ള ലോൺ വാഗ്ദാനം ചെയ്ത് അമ്മയെയും മകളെയും കബളിപ്പിച്ച് ഒരുകോടിയോളം രൂപ തട്ടി; നാലുപേർക്കെതിരേ കേസെടുത്ത് പോലീസ്

NOVEMBER 27, 2026, 11:12 PM

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പേരിലുള്ള ലോൺ വാഗ്ദാനം ചെയ്ത് വർക്കലയിൽ അമ്മയെയും മകളെയും കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തതായി പരാതി. കേന്ദ്രസർക്കാരിന്റെ സ്വയംതൊഴിൽ സംരംഭകത്വ വായ്പാ സബ്സിഡി പദ്ധതിയിലൂടെ ഒരു കോടി രൂപ വായ്പ ശരിയാക്കിനൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. 

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്കെതിരെ അയിരൂർ പൊലീസ് കേസെടുത്തു. ചെമ്മരുതി സ്വദേശിനിയായ ജയശ്രീ, കൊല്ലം സ്വദേശികളായ അനീഷ, രമ്യ, താഹ എന്നിവർക്കെതിരെയാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

2025 മാർച്ച് മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിലാണ് പണം തട്ടിയത്. പ്രതികളിൽ ഒരാൾ പദ്ധതിയുടെ സി.ഇ.ഒ ആണെന്നും മറ്റുള്ളവർ ഉദ്യോഗസ്ഥരാണെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.വായ്പ അനുവദിക്കുന്നതിനുള്ള പ്രോസസിംഗ് ഫീസെന്ന പേരിൽ വിവിധ ഘട്ടങ്ങളിലായി ഏകദേശം ഒരു കോടി രൂപയോളം ഇവരിൽനിന്ന് ഈടാക്കിയതായാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam