കൊച്ചി: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള ചുവരെഴുത്തിൽ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. രാജേന്ദ്ര മൈതാനത്തെ ശുചിമുറിയുടെ ചുമരിലാണ് അധിക്ഷേപ പരാമർശം.
കലാപാഹ്വാനത്തിനാണ് പൊലീസ് കേസെടുത്തത്. ഇംഗ്ലിഷിൽ ഗ്രാഫിറ്റി മാതൃകയിലാണ് പരാമർശം എഴുതിയിരിക്കുന്നത്.
കലൂർ സ്വദേശി ടി. ബാലചന്ദ്രന്റെ പരാതിയിലാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. മൈതാനത്തിന്റെ ചുമതലക്കാരായ ജിസിഡിഎ പരാമർശം നീക്കം ചെയ്യാൻ നടപടി എടുത്തില്ലെന്നും പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
