ദില്ലി: 500 മെഗാവാട്ട് അധിക വൈദ്യുതി വേണമെന്ന് കേന്ദ്രത്തോട് കേരളം. കൂടാതെ, നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി വിഹിതം 2027 മെയ് മാസം വരെ നീട്ടി നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
കെഎസ്ഇബിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്ര വ്യവസ്ഥ പിൻവലിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു. വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് സണ്ണി ജോസഫ് ആവശ്യമുന്നയിച്ചത്.
ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികൾക്ക് 360 കോടി രൂപയുടെ സഹായം തേടി. 33,115 അങ്കണവാടികളെ ഊർജ്ജക്ഷമമാക്കാൻ 'അങ്കൺ ജ്യോതി'ക്ക് 1,024 കോടി രൂപ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
