കൊച്ചി: ലയണൽ മെസ്സി കേരളത്തിൽ കളിക്കാനെത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നതിൽ വൻ ക്രമക്കേട് നടന്നോ? ഇത് സംബന്ധിച്ചിരിക്കുന്ന വാർത്തപുറത്ത് വിട്ടത് ഏഷ്യാനെറ്റ് ന്യൂസാണ്.
സ്റ്റേഡിയം നവീകരണത്തിന്റെ മുഴുവൻ ചെലവും സ്പോൺസർ വഹിക്കുമെന്നായിരുന്നു കരാർ. ഈ കരാർ നിലനിൽക്കെ, ഇതേ പ്രവൃത്തികൾക്കായി മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ ധനവകുപ്പിൽ നിന്ന് 10 കോടി രൂപ ആവശ്യപ്പെട്ട് കത്ത് നൽകിയതിന്റെ രേഖകളാണ് ചാനൽ പുറത്ത് വിട്ടത്.
നവീകരണ പ്രവൃത്തികളുടെ മുഴുവൻ സാമ്പത്തിക ബാധ്യതയും സ്പോൺസർമാർ വഹിക്കുമെന്നായിരുന്നു നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നതും കരാറിൽ വ്യവസ്ഥ ചെയ്തിരുന്നതും.
എന്നിട്ടും എന്തിനാണ് 10 കോടി ആവശ്യപ്പെട്ടത് എന്നാണ് ചോദ്യം.
സ്റ്റേഡിയം നവീകരണത്തിനായി സ്പോൺസർ ചുമതല ഏറ്റെടുത്തതിന് ശേഷമാണ് സർക്കാർ ഖജനാവിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മുൻ മന്ത്രി ധനവകുപ്പിന് നൽകിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
