പാലക്കാട്  ജ്വല്ലറിയിൽ  തോക്ക് ചൂണ്ടി കവർന്നത് 49 പവൻ സ്വര്‍ണം

NOVEMBER 27, 2026, 10:07 PM

 പാലക്കാട്: പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയിൽ ഇന്നലെ തോക്ക് ചൂണ്ടി കവർന്നത് 49 പവൻ സ്വര്‍ണം. ദിവസങ്ങളായി പ്രദേശത്ത് തങ്ങി ആസൂത്രണം ചെയ്താണ് കൊള്ള നടത്തിയത്.

പൊള്ളാച്ചി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.   നാലംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.   പ്രതികൾ ഉപയോഗിച്ച വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണ്. 

ഇന്നലെ ഉച്ചക്ക് 2.30ന് ഇഷാന്‍ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഉടമ സനാദും ഭാര്യ ദിവ്യയും രണ്ടു ജീവനക്കാരുമാണ് ആ സമയം കടയിലുണ്ടായിരുന്നത്. സനാദ് കടക്ക് ഉള്ളില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. വന്നവര്‍ ഇതരസംസ്ഥാനക്കാരാണെന്ന് കണ്ടപ്പോള്‍ തന്നെ ജീവനക്കാര്‍ക്ക് സംശയം തോന്നിയെന്ന് സനാദ് പറഞ്ഞു. 

vachakam
vachakam
vachakam

ഉള്ളില്‍ നിന്ന് ഞങ്ങള്‍ വരുമ്പോഴേക്കും മോഷ്ടാക്കള്‍ തോക്കെടുത്തു. ഒരുവട്ടം വെടിപൊട്ടി. രണ്ടു പേര്‍ കത്തിവീശുകയും ചെയ്തു. കയ്യില്‍ കിട്ടിയ ആഭരണവും എടുത്താണ് മോഷ്ടാക്കള്‍ കടന്നത് -ഉടമ പറഞ്ഞു.സനാദിന്റെ വീടിനോട് ചേര്‍ന്നുതന്നെയാണ് ജ്വല്ലറിയും.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam