കോഴിക്കോട്: നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പുതുപ്പാടി പെരുമ്പള്ളി സ്വദേശിനിയായ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. അടിവാരം–കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറും ക്ലീനറുമാണ് അറസ്റ്റിലായത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ സ്വദേശികളായ കെ.കെ. അനീഷ് (38), പി.എസ്. സജിത്ത് (24) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നരിക്കുനി ഭാഗത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ദലിത് പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്.
പ്രതികളായ അനീഷ് ബസിന്റെ ഡ്രൈവറും സജിത്ത് ക്ലീനറുമാണ്. പൊലീസിന് യുവതി നൽകിയ മൊഴിപ്രകാരം കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി പീഡനത്തിനിരയായത്. ജോലി കഴിഞ്ഞ് നരിക്കുനി ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുന്നതിനിടെ പിതാവിന്റെ പരിചയക്കാരായ പ്രതികൾ കാറിലെത്തി യുവതിയെ സമീപിക്കുകയായിരുന്നു.
മയക്കുമരുന്ന് നൽകി ബോധം കെടുത്തിയശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് യുവതിയുടെ നഗ്നഫോട്ടോകളും വീഡിയോകളും പകർത്തി, ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കി. പിന്നീട് സ്വകാര്യ ബസിൽ കയറ്റിക്കൊണ്ടുപോയി പലതവണയായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
