നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത്   സംശയം

NOVEMBER 27, 2026, 10:34 PM

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിൻറെ സംശയമെന്ന് പൊലീസ്.  ഇന്നലെ ബെംഗളൂരുവിലെ കോട്ടൺപേട്ട് ഒ.ടി.സി റോഡിലുള്ള റീജൻസി ഇൻ ലോഡ്ജിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

പത്തനംതിട്ട അടൂർ സ്വദേശിനിയായ 22കാരി ഗംഗയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 23കാരനായ ആൺസുഹൃത്ത് ഗോകുൽ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിൽ ഇന്നലെ എത്തിയതായിരുന്നു ഗംഗയും ആൺസുഹൃത്ത് ഗോകുൽ കൃഷ്ണയും. രാവിലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഗോകുൽ ഗംഗയുടെ വയറിന് കുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

കൊലയ്ക്ക് ശേഷം കത്തിയുമായി രക്ഷപ്പെടാൻ ഗോകുൽ കൃഷ്ണ ശ്രമിച്ചു. സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ തടഞ്ഞുനിർത്തുകയായിരുന്നു. കൊല്ലപ്പെട്ട ഗംഗ തന്നെ ഒഴിവാക്കുകയാണോ എന്ന് ഗോകുൽ ക‍ൃഷ്ണ സംശയിച്ചിരുന്നു. വിളിക്കുമ്പോൾ പലപ്പോഴും ഫോൺ എൻഗേജ്ഡ് ആയത് സംശയം കൂട്ടി. വ്യാഴാഴ്ച ഒരുമിച്ചുള്ളപ്പോഴും ഗംഗയുടെ ഫോണിലേക്ക് കോൾ വന്നു. ഇതേ ചൊല്ലി രാത്രി ഇരുവരും വഴക്കിട്ടു. അടുത്ത ദിവസവും തുടർന്ന വഴക്കിനൊടുവിലായിരുന്നു കൊലപാതകം. 

vachakam
vachakam
vachakam



ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന ഗംഗയെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടൂർ സ്വദേശിനിയാണ് കൊല്ലപ്പെട്ട 22കാരിയായ ഗംഗ. നഴ്സിംഗ് പഠനം പൂർത്തിയാക്കി ജോലി അന്വേഷിച്ചുവരികയായിരുന്നു. ബെംഗളൂരു നെലമംഗലയിലെ ഹർഷ നഴ്സിംഗ് കോളേജിലെ പഠനത്തിനിടയിലാണ് ഗംഗ ഗോകുൽ കൃഷ്ണയുമായി അടുപ്പത്തിലാകുന്നത്.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam