മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ൽ  ഡി​എം​കെ ,ബിജെപിക്കൊപ്പം? 

NOVEMBER 28, 2026, 12:19 AM

 ചെ​ന്നൈ: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഡി​എം​കെ. പാ​ർ​ട്ടി എം​പി​മാ​രു​ടെ യോ​ഗം ഇ​തു​സം​ബ​ന്ധി​ച്ച പ്ര​മേ​യം പാ​സാ​ക്കി.

 പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചെ​ന്നൈ​യി​ലെ ആ​സ്ഥാ​ന​മാ​യ അ​ണ്ണാ അ​റി​വാ​ല​യ​ത്തി​ൽ ചേ​ർ​ന്ന ലോ​ക്‌​സ​ഭാ, രാ​ജ്യ​സ​ഭാ എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ത​മി​ഴ്‌​നാ​ടി​ന്‍റെ നി​ല​വി​ലു​ള്ള സീ​റ്റ് വി​ഹി​ത​ത്തി​ന് യാ​തൊ​രു കോ​ട്ട​വും ത​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​എം​കെ​യു​ടെ ഈ ​നി​ർ​ണ്ണാ​യ​ക തീ​രു​മാ​നം.

ഡിഎംകെ ഭരണകക്ഷിക്ക് മുന്നിൽവച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നിലപാട് പുനഃപരിശോധിക്കണമെന്ന ഇന്ത്യാ സഖ്യത്തിൻ്റെ അഭ്യർത്ഥന ഡിഎംകെ തള്ളിയതായും സൂചനയുണ്ട്. ഇന്ത്യാ സഖ്യ യോഗത്തിലെത്തി ശരദ് പവാർ വിഭാഗം ബില്ലിനെ പിന്തുണയ്ക്കുമെന്നറിയിക്കും.

vachakam
vachakam
vachakam

 പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. അതിർത്തി പുനർനിർണയിക്കുന്ന വ്യവസ്ഥകളടങ്ങിയ ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരണ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള ബിൽ എന്നിവയാണ് അവതരിപ്പിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം കൊണ്ടുവരുന്നത്. പ്രാതിനിധ്യ അനുപാതം 2051 വരെ നിലനിർത്തുമെന്നതിനാൽ ജനസംഖ്യാനുപാതം കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ എന്ന രീതിയിലുള്ള മാറ്റം ഒഴിവാകുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam