ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് കനത്ത വിഷപ്പുകയും മൂടല്‍മഞ്ഞും. പടക്കം പൊട്ടിക്കലിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയോടെ നഗരത്തിലെ വായുനിലവാര സൂചിക 376 ലേക്ക് ഉയര്‍ന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 2021 ന് ശേഷമുള്ള ഏറ്റവും മലിനമായ ദീപാവലി ദിനത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. വായു മലിനീകരണം രൂക്ഷമായതോടെ നഗരത്തിലെ കാഴ്ചാപരിധി ഗണ്യമായി കുറയുകയും വിമാന സര്‍വീസുകള്‍ തടസ്സപ്പെടുകയും ചെയ്തു.
അന്തരീക്ഷത്തില്‍ പുക പടര്‍ന്നതിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നുള്ള 26 വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. കാഴ്ചാപരിധി കുറഞ്ഞതോടെ 11 വിമാനങ്ങള്‍ക്ക് റണ്‍വേയില്‍ ഇറങ്ങാനാവാതെ ഏറെനേരം ആകാശത്ത് വട്ടംചുറ്റേണ്ടി വരുകയും ഒരു വിമാനം ബംഗളൂരുവിലേക്ക് തിരിച്ചുവിടുകയും ചെയ്തു. നഗരത്തിലെ 51 നിരീക്ഷണ കേന്ദ്രങ്ങളില്‍ 14 ഇടങ്ങളിലും വായുനിലവാരം ഗുരുതരം എന്ന വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്. ഡല്‍ഹി സാങ്കേതിക സര്‍വകലാശാല പരിസരത്താണ് ഏറ്റവും ഉയര്‍ന്ന സൂചികയായ 439 രേഖപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
