റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ആകാശ എയർ ജനുവരി വരെ സർവീസുകൾ റദ്ദാക്കി. ഈ വർഷത്തെ മുഴുവൻ സർവീസുകളും കമ്പനി ക്യാൻസൽ ചെയ്തിട്ടുണ്ട്.
ജിദ്ദയിലേക്ക് ജനുവരി 10 വരെയും റിയാദിലേക്ക് ജനുവരി 30 വരെയുമാണ് സർവീസുകൾ നീട്ടിവെച്ചിരിക്കുന്നത്. അതേസമയം, ഇൻഡിഗോ റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഡിസംബർ ഏഴ് വരെ നീട്ടിവെച്ചിട്ടുണ്ട്. എന്നാൽ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബർ ഒന്ന് മുതൽ ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ സർവീസ് പുനരാരംഭിക്കും.
എയർ ഇന്ത്യയും അടുത്ത മാസം സർവീസ് ആരംഭിക്കുന്നതിനായി ടിക്കറ്റ് വിൽപ്പന തുടങ്ങിയിട്ടുണ്ട്. സൗദി ഉൾപ്പെടെയുള്ള വിദേശ വിമാനക്കമ്പനികളും നിലവിൽ സർവീസുകൾ തുടരുകയാണ്. ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസുകൾ പൂർണ്ണതോതിൽ തിരിച്ചെത്തുന്നതോടെ തീർത്ഥാടകർക്കും പ്രവാസി യാത്രക്കാർക്കും യാത്ര കൂടുതൽ എളുപ്പമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
