ഹരിപ്പാട് (ആലപ്പുഴ): ജനശതാബ്ദി എക്സ്പ്രസ് ഹരിപ്പാട്ട് നിർത്തുന്നത് പരിഗണനയിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സൂചിപ്പിച്ചതായി ബി.ജെ.പി. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി.
ഇതുമായി ബന്ധപ്പെട്ട് ലഭിച്ച നിവേദനങ്ങൾ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവർ മുഖാന്തരം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രാലയത്തിൽ പി.കെ. കൃഷ്ണദാസ് ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി.
ജനശതാബ്ദി എക്സ്പ്രസ് ഹരിപ്പാട്ട് നിർത്തുന്നതുമായി ബന്ധപ്പെട്ട് അനുഭാവപൂർണ്ണമായ നിലപാടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിച്ചത്. സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പരിശോധനയ്ക്ക് ഉത്തരവായിട്ടുണ്ട്. അധികം വൈകാതെ ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടാകുമെന്നും സന്ദീപ് വാചസ്പതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
