കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യക്കെതിരായ അന്വഷണത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട്ടെ വിജിലൻസ് ഓഫിസിലെത്താൻ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് ഉദ്യോഗസ്ഥർക്ക് നിർദേശം.
കണ്ണൂർ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട 12 കോടി രൂപയുടെ കരാറിൽ അഴിമതി നടന്നുവെന്നാരോപിച്ച് ലഭിച്ച പരാതിയെത്തുടർന്നാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ അലയൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി മുഹമ്മദ് ആസിഫിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ കാർട്ടൺ ഇന്ത്യ കമ്പനി ഡയറക്ടർമാർക്കും ഹാജരാകാൻ വജിലൻസ് നിർദേശം നൽകിയിട്ടുണ്ട്.
കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാറുമായി ബന്ധപ്പെട്ട രേഖകളും ജിഎസ്ടി അടച്ചതിന്റെ തെളിവുകളും ഹാജരാക്കാൻ നിർദേശിച്ചു. നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലും സിൽക്കിലും പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർനടപടിയായാണ് കാർട്ടൺ അലയൻസ് ഇന്ത്യയിലും വിജിലൻസ് പരിശോധന നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
