തിരുവനന്തപുരം: ഫോൺ ചോർത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവതരമാണെന്ന് എം.ബി.രാജേഷ്.
മുഖ്യമന്ത്രി വി.ഡി.സതീശൻറെ ആരോപണം രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ടാണെന്നും എം.ബി.രാജേഷ് ആരോപിച്ചു. തൻറെ ഫോൺ ചോർത്തുന്നു എന്ന് മുഖ്യമന്ത്രി പരാതി പറയുന്ന നാടായി കേരളം മാറി. മുഖ്യമന്ത്രി വിരൽ ചൂണ്ടുന്നത് ആഭ്യന്തരമന്ത്രിക്ക് നേരെയാണ്.
ആരെ ലക്ഷ്യമിട്ടാണ് ഇക്കാര്യം പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണുംനട്ടിരിക്കുന്ന രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ടാണ് ഇക്കാര്യം പറഞ്ഞതെന്നും എം.ബി.രാജേഷ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് മന്ത്രിയെ വിശ്വാസമില്ല. ഫോൺ ചോർത്താൻ പൊലിസിന് മാത്രമേ പറ്റൂ. ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ ഫോൺ വരെ ചോർത്തുന്നുണ്ട്, അതെനിക്കറിയാം’– എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. തിരുവനന്തപുരത്ത് ഭരണഘടനാദിന പരിപാടിയിലാണ് മുഖ്യമന്ത്രി തന്റെ ആശങ്ക പങ്കുവച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ഫോൺ ചോർത്താൻ ധൈര്യം കാട്ടുന്നത് ആരാണെന്ന ചർച്ചയാണ് സമൂഹമാധ്യമത്തിൽ ഉൾപ്പെടെ ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
