അ​ഭി​മ​ന്യു കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം  ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട  ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ള്‍ കോ​ട​തി​യി​ല്‍ ന​ല്‍​കി

NOVEMBER 28, 2026, 7:50 PM

കൊ​ച്ചി: അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം കോ​ള​ജ് ഗേ​റ്റി​നു സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ട ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​ട​തി​യി​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം മൊ​ഴി ന​ല്‍​കി.

 അ​ഭി​മ​ന്യു​വി​ന്‍റെ ഉ​ള്‍​പ്പ​ടെ വ​സ്ത്ര​ങ്ങ​ളി​ല്‍ ക​ണ്ട ര​ക്തം പ​രി​ശോ​ധി​ച്ച തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​യും കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി.

 പ്ര​തി​ക​ളാ​യ റെ​ജീ​ബി​ന്‍റെ​യും സ​ഹ​ലി​ന്‍റെ​യും ത​ന്‍​സി​ലി​ന്‍റെ​യും ആ​ദി​ല്‍ ബി​ന്‍ സ​ലീ​മി​ന്‍റെ​യും മ​റ്റൊ​രു പ്ര​തി​യു​ടെ പി​താ​വി​ന്‍റെ​യും പേ​രി​ലു​ള്ള​താ​യി​രു​ന്നു അ​വി​ടെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ട വാ​ഹ​ന​ങ്ങ​ളെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

vachakam
vachakam
vachakam

അതേസമയം അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ല്‍ പ്ര​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കൈ​മാ​റി​യ​താ​യി സാ​ക്ഷി മൊ​ഴിയുണ്ട്. സം​ഭ​വ​ത്തി​നു ശേ​ഷം സ​മീ​പ​ത്തെ ഒ​രു ഹോ​ട്ട​ലി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ കൈ​മാ​റി​യ​താ​യി അ​ന്ന് അ​വി​ടെ എ​ച്ച്ആ​ര്‍ മാ​നേ​ജ​രാ​യി​രു​ന്ന​യാ​ളാ​ണ് മൊ​ഴി ന​ല്‍​കി​യ​ത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam