കണ്ണൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ കണ്ണൂരിലെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്ന പരാതിയുമായി കെഎസ്യു രംഗത്ത്.മുഹമ്മദ് ഷമ്മാസ് കണ്ണൂര്‍ റേഞ്ച് ഡിഐജിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെയാണ് പരാതി നല്‍കിയത്. ചോരയ്ക്ക് ചോര എന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്നും നിയമനടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും കെഎസ്യു പരാതിയില്‍ വ്യക്തമാക്കുന്നു.
നവംബർ 20ന് കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ ചോരയ്ക്ക് ചോര പരാമർശം നടത്തിയെന്ന വാദം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.ഈ സർക്കാരിനെ സൃഷ്ടിക്കാൻ മർദനമേറ്റുവാങ്ങിയ, ചോരപ്പുഴ താണ്ടി വന്ന എന്റെ കൊച്ചനുജന്മാരോടും അനുജത്തിമാരോടും ഞാൻ പറയുന്നു, നിങ്ങളുടെ കൂടിയാണ് ഈ സർക്കാർ.നിങ്ങളുടെ ചോരയ്ക്ക് ഞങ്ങൾ പകരം ചോദിക്കും. പഴയതു പോലെയല്ല. ഒന്നും മറക്കില്ല, മറക്കാൻ പറ്റില്ല. ആരെല്ലാം ഉത്തരവാദികളാണ് അവരെല്ലാം അകത്തുപോകും. അതിൽ അവസാനംവരെ പോരാടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
എന്നാൽ, മുഖ്യമന്ത്രിയുടെ പ്രസംഗത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, പി. എ. മുഹമ്മദ് റിയാസ്, കെ. കെ. രാഗേഷ് തുടങ്ങിയ നേതാക്കൾ വിമർശിക്കുകയും സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
