ധനരാജിന്‍റെ വീടാക്രമിച്ച കേസിൽ രണ്ട് പ്രതികളെ വെറുതെ വിട്ടു

NOVEMBER 28, 2026, 9:06 PM

കണ്ണൂർ: പയ്യന്നൂരിൽ കൊല്ലപ്പെട്ട സി.വി. ധനരാജിന്റെ വീടാക്രമിച്ച കേസിൽ രണ്ടു പ്രതികളെ വെറുതെ വിട്ടു. ബിജെപി പ്രവർത്തകരായ കെ. മനൂപ്, സി. ഷൈജു എന്നിവരെയാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്. 

ഒന്നാം പ്രതിയായ എം. വൈശാഖിനെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ധനരാജ് കൊല്ലപ്പെടുന്നതിന്റെ ഒരു മാസം മുമ്പായിരുന്നു വീടിനു നേരെ ആക്രമണം ഉണ്ടായത്. 

ധനരാജ് വധക്കേസിലെ പ്രതികൾ തന്നെയായിരുന്നു ഈ കേസിലും പ്രതികൾ. എം. വൈശാഖ് ധനരാജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. മറ്റു രണ്ടു പേരെയും കോടതി കുറ്റവിമുക്തരാക്കി. 2016 ജൂലൈ 11-ന് രാത്രി രാമന്തളിയിലെ വീടിന് സമീപത്തുവച്ചാണ് ധനരാജ് ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam