തിരുവനന്തപുരം: തിരുവനന്തപുരം-കൊല്ലം മെമു ട്രെയിനിലെ വനിതാ കംപാർട്ട്മെന്റിൽ യുവാവിന്റെ നഗ്നതാപ്രദർശനം.വനിതാ കംപാർട്ട്മെന്റിലെ ശുചിമുറിയിൽ കയറിയ യുവാവ് വാതിൽ തുറന്നിട്ട് അശ്ലീല ചേഷ്ടകൾ കാണിക്കുകയായിരുന്നു.
സംഭവത്തിൽ കൊല്ലം സ്വദേശിനിയായ യുവതി റെയിൽവേ പൊലീസിൽ പരാതി നൽകി.അശ്ലീല ചേഷ്ടകൾ കാണിച്ചതോടെ യുവതി ബഹളം വെക്കുകയും യുവാവ് തൊട്ടടുത്ത കംപാർട്ട്മെന്റിലേക്ക് മാറുകയുമായിരുന്നു.
തുടർന്ന്, യുവതി യുവാവിനെ പിന്തുടർന്നതോടെ ഇയാൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു.ഇത് കണ്ട യാത്രക്കാർ ഇടപെട്ട് യുവാവിനെ തടഞ്ഞുവെക്കുകയും, ഇടവ സ്റ്റേഷനിൽ വെച്ച് യാത്രക്കാർ സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു.പിന്നാലെ യുവാവ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
