പേരിനൊപ്പം ഇനിമുതൽ ഇനീഷ്യൽ പാടില്ല; ജനന-മരണ രജിസ്‌ട്രേഷൻ ചട്ടങ്ങളിൽ മാറ്റം

NOVEMBER 28, 2026, 8:41 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ജനന-മരണ രജിസ്‌ട്രേഷനുള്ള ചട്ടം ഭേദഗതിചെയ്തു. പേര് ഫസ്റ്റ് നെയിം, മിഡിൽ നെയിം, ലാസ്റ്റ് നെയിം എന്നിങ്ങനെ രേഖപ്പെടുത്തണം. ചുരുക്കെഴുത്തോ ഇനീഷ്യലോ പാടില്ല. ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡർ പേഴ്‌സൺ എന്നും ഉൾപ്പെടുത്തി. 

വൈകിയുള്ള രജിസ്‌ട്രേഷന് ഫീസ് കൂട്ടി. 2023-ൽ കേന്ദ്രം നിർദേശിച്ച മാറ്റങ്ങളാണ് ഉൾപ്പെടുത്തിയത്. എന്നാൽ, ഈ വർഷം കേന്ദ്രം മറ്റൊരു മാറ്റം കൊണ്ടുവന്നിരുന്നു. പേര് ചേർക്കാതെ ജനനം രജിസ്റ്റർചെയ്ത സംഭവങ്ങളിൽ 15 വർഷം കഴിഞ്ഞാൽ പേര് ചേർക്കാനാകില്ലെന്നാണ് കേന്ദ്ര ഭേദഗതി. മരണകാരണ സർട്ടിഫിക്കറ്റിൽ മുൻകാല രോഗവിവരങ്ങളും ഉൾപ്പെടുത്തണം

കുട്ടികളെ ദത്തെടുക്കുന്നത് ഇനിമുതൽ പ്രത്യേക ഫോറത്തിൽ (ഫോറം നമ്പർ 1) രജിസ്റ്റർചെയ്യണം. ജനന-മരണ രജിസ്‌ട്രേഷൻ വൈകിയാൽ 21-30 ദിവസംവരെ 20 രൂപ ഫീസ് നൽകണം. മുൻപ്‌ ഇത് രണ്ടുരൂപയായിരുന്നു. 30 ദിവസത്തിനുശേഷം ഒരു വർഷത്തിനുള്ളിൽ 50 രൂപ.

vachakam
vachakam
vachakam

ജില്ലാ രജിസ്ട്രാറുടെ അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ അനുമതി വേണം. ഒരുവർഷം വൈകിയാൽ ജില്ലാ മജിസ്ട്രേറ്റ് അല്ലെങ്കിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ അധികാരപ്പെടുത്തിയ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് വേണം. .

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam