പൗരത്വം ലഭിക്കുന്നതിന് മുമ്പ്   വോട്ടർ പട്ടികയിൽ പേരെന്ന പരാതി: സോണിയാ ​ഗാന്ധിക്കെതിരെ ദില്ലി പൊലീസ് റിപ്പോർട്ട്

NOVEMBER 28, 2026, 8:03 PM

ദില്ലി: സോണിയ ഗാന്ധിയുടെ പേര് 1980ല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന പരാതിയില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദില്ലി പൊലീസ്.

1980ല്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ഇല്ലായിരുന്നെങ്കിലും അന്ന് വോട്ടര്‍ പട്ടികയില്‍ സോണിയയുടെ പേരുണ്ടായിരുന്നുവെന്നു ദില്ലി പൊലീസ് ശനിയാഴ്ച സമര്‍പ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. 1983 ഏപ്രിലിലാണ് സോണിയ ഇന്ത്യന്‍ പൗരത്വം നേടിയത്. ജില്ലാ മജിസ്ട്രേറ്റും (ഡിഎം) ആഭ്യന്തര മന്ത്രാലയവും (എംഎച്ച്എ) ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.

പരാതിയില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിനോദ് ജോഷി നേരത്തെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. 1980ലെയും 1983ലെയും വോട്ടര്‍ പട്ടികകളില്‍ സോണിയ ഗാന്ധിയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ദില്ലി ജില്ലാ മജിസ്ട്രേറ്റിന് നോട്ടീസ് നല്‍കിയിരുന്നു. മറുപടിയില്‍ രണ്ട് വര്‍ഷങ്ങളിലെയും വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിരുന്നതായി സ്ഥിരീകരിച്ചു.

vachakam
vachakam
vachakam

എന്നാല്‍ പേര് ചേര്‍ക്കുന്നതിനായി സമര്‍പ്പിച്ച ഫോം 6 ഉള്‍പ്പെടെയുള്ള രേഖകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ച തീയതി അറിയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ വിദേശകാര്യ വിഭാഗത്തോടും പൊലീസ് വിവരങ്ങള്‍ തേടി. അഭിഭാഷകന്‍ വികാസ് ത്രിപാഠിയാണ്  പരാതിക്കാരന്‍. ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് 2025 ഓഗസ്റ്റ് 24നാണ് ത്രിപാഠി ഹര്‍ജി സമര്‍പ്പിച്ചത്. വിഷയം റൗസ് അവന്യൂ കോടതിയുടെ പരിഗണനയിലാണ്. അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയും അതിനെ പിന്തുണയ്ക്കുന്ന രേഖകളും കോടതി പരിശോധിച്ചുവരികയാണ്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam