തൃശ്ശൂർ: കേരള ആരോഗ്യസർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയപ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. സ്ഥാനമൊഴിയുന്ന വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അവസാന തീരുമാനങ്ങളിലൊന്നാണിത്.
ഇതനുസരിച്ച് കാമ്പസുകളിൽ പ്രകടനം നടത്തുന്നതിനോ പോസ്റ്റററുകളും ബാനറുകളും പതിക്കുന്നതിനോ യോഗം നടത്തുന്നതിനോ സ്ഥാപനമേധാവിയുടെ മുൻകൂർ അനുമതി വേണം.
രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥിസംഘടനകൾക്കും ഉത്തരവ് ബാധകമാണ്. നിയമം ലംഘിക്കുന്ന വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുന്നതിനും പുറത്താക്കുന്നതിനും സ്ഥാപനമേധാവിക്ക് അധികാരമുണ്ടായിരിക്കും. കോളേജുകളിൽ കലാപരിപാടികൾ സംഘടിപ്പിക്കാനും സ്ഥാപനമേധാവിയുടെ മുൻകൂർ അനുമതി വേണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
