ഡല്‍ഹി: ഡല്‍ഹിയിലെ വിശ്വാസ് നഗറില്‍ വീടിന് തീപിടിച്ച് ഉറങ്ങിക്കിടന്ന നാല് പേര്‍ക്ക് ദാരുണാന്ത്യം.അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.
ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.വീട്ടിലെ ഒന്നാം നിലയിലാണ് സംഭവം.വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന നാല് പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
വീടിന്റെ പാര്‍ക്കിങ് ഏരിയയിലെ ഇ- റിക്ഷ ചാർജിങ് പോയിന്റില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
