റോഷനും രാഹുലും നായകന്മാർ, ദുരൂഹതകളും ആക്ഷനും നിറഞ്ഞ 'ബാൻഡ് ഓഫ് ബ്രദേഴ്‌സ്'ലിറിക്കൽ വിഡിയോ എത്തി..

NOVEMBER 5, 2026, 8:56 AM

റോഷൻ ബഷീർ നായകനാകുന്ന 'ബാൻഡ് ഓഫ് ബ്രദേഴ്‌സ് ' എന്ന ചിത്രത്തിലെ പുതിയ ഗാനമായ 'നിൻ നീല മിഴികളിൽ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. മനോഹരമായ ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സഞ്ജീവ് കൃഷ്ണൻ ആണ്. എ.ആർ. നന്ദഗോപൻ എഴുതിയ വരികൾക്ക് ജാസി ഗിഫ്റ്റ് ആണ് ശബ്ദം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. ഏറെ നിഗൂഢതകൾ നിറഞ്ഞ രീതിയിൽ തന്നെയാണ് ലിറിക്കൽ ഗാനവും ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തുവന്ന പടത്തിന്റെ ഫസ്റ്റ് ലുക്ക്, ടീസർ എന്നിവയിൽ എല്ലാം സിനിമയിലെ ദുരൂഹതകളും ആക്ഷനും ഒളിപ്പിച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. രാഹുൽ രാജഗോപാലും, 'ആക്ടർ കോപ്പ് ' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ബിബിൻ ജോസഫും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം, വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിൽ ആണ് നിർമ്മിക്കുന്നത്.

'വിൻസെന്റ് ആൻഡ് ദി പോപ്പ് ' എന്ന ചിത്രത്തിന് ശേഷം ബിജോയ് പി.ഐ ആണ് ഈ ഡ്രാമ ത്രില്ലറിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഇവരെ കൂടാതെ വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ, വിനോദ് ശശിധരൻ, അനീഷ് പണിക്കർ, നിവിൻ മിറർ, ഷാജി നിസാർ, അനന്തകൃഷ്ണൻ, സിജു ശിവൻ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഉടൻ തന്നെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

https://youtu.be/KEgtyJbUgkU

vachakam
vachakam
vachakam


ഛായാഗ്രഹണം: രാജ്കുമാർ ഭാസ്‌കരൻ, ചിത്രസംയോജനം: രത്‌നരാജ് രാധാകൃഷ്ണൻ, കലാസംവിധാനം: അഖിലേഷ് പൊന്നെടുത്തുകുഴി, ചമയം: ബൈജു ശശികല, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, സൗണ്ട് ഇഫക്ട്‌സ്: അരുൺ രാമവർമ്മ, സൗണ്ട് മിക്‌സിംഗ്: വിനോദ് പി. ശിവറാം, വിഎഫ്എക്‌സ്: ജോബിൻ ജോസഫ്, അസോ. ഡയറക്ടർ: സഞ്ജയ് ജി. കൃഷ്ണൻ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഖിൽ ഗീതാനന്ദ്, കളറിസ്റ്റ്: ആർ. മുത്തുരാജ്, ആനിമേഷൻ: ത്രിലോക് എത, പ്രൊഡക്ഷൻ കോഡിനേറ്റർ: ചന്ദ്രമോഹൻ എസ്. ആർ, എ.ഐ വിഷ്വൽ ഡിസൈൻ: സച്ചിദാനന്ദ വർമ്മ, കൊറിയോഗ്രാഫി: അഭിലാഷ് തങ്കൻ, മഹേഷ് സുരേന്ദ്രൻ, മാർക്കറ്റിംഗ്: ഐശ്വര്യ ശശിധരൻ, നൈറ്റ് ഔട്ട് പ്രൊഡക്ഷൻസ്, ഔറ ആഡ്‌സ്, പ്രൊമോഷൻ കൺസൾട്ടന്റ്: മനു കെ. തങ്കച്ചൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: നിഷാന്ദ് സാജ്, പബ്ലിസിറ്റി ഡിസൈൻസ്: ഇല്ലുമിനാർട്ടിസ്റ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam