കമൽഹാസനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ‘സാണ്ടിയാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പതിവ് രൂപത്തിൽ നിന്ന് വ്യത്യസ്തമായി പരുക്കൻ ലുക്കിലാണ് കമൽ ഹാസൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. നരച്ച താടിയും മുടിയും ഗൗരവമേറിയ നോട്ടവുമായി പഴയൊരു വാഹനത്തിന്റെ വാതിലിനരികിൽ ഇരിക്കുന്ന താരത്തെയാണ് പോസ്റ്ററിൽ കാണുന്നത്. കൈയിൽ തോക്കും വാഹനത്തിന്റെ വാതിലിൽ രക്തക്കറകളും ഉൾപ്പെടുത്തിയിരിക്കുന്ന പോസ്റ്റർ ചിത്രത്തിന്റെ ആക്ഷൻ പശ്ചാത്തലത്തിലേക്കുള്ള സൂചനയാണ് നൽകുന്നത്.
കമൽ ഹാസന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെയും ടർമറിക് മീഡിയയുടെയും സഹകരണത്തിൽ ഒരുങ്ങുന്ന ചിത്രം കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് നിർമ്മിക്കുന്നത്. എസ്. ഡിസ്നിയാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്.
‘ചിത്ത’, ‘വീര ധീര സൂരൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് എസ് യു അരുൺകുമാർ. വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങളും ശക്തമായ കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുള്ള സംവിധായകൻ കമൽ ഹാസനുമായി ഒന്നിക്കുന്നുവെന്നതാണ് ‘സാണ്ടിയാർ’ എന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
