തിരുവനന്തപുരം: വന്ദേമാതരം പൂർണമായി പാടിയതിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ മുരളീധരൻ. വന്ദേമാതരം പാടി പൂർത്തിയാക്കുന്നതിന് മുമ്പ് മന്ത്രി വേദിയിൽ ഇരുന്നു.
സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കില്ല എന്ന തീരുമാനം കോൺഗ്രസ് എടുത്തിരുന്നു. എന്നാൽ ഈ വേദിയിൽ പാടാൻ നിശ്ചയിച്ചവർ ഇത് മുഴുവനായും പാടുകയായിരുന്നു. സംഘാടകർക്കും ഇത് അറിവുണ്ടായിരുന്നില്ലെന്നാണ് വിവരം.
കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം. ജില്ലാ കളക്ടറും, രാജ്മോഹൻ ഉണ്ണിത്താൻ എംപിയും, കല്ലട്ര മാഹിൻ എംഎൽഎയും മന്ത്രിക്കൊപ്പം ഇരുന്നു. കെ നീലകണ്ഠൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ എന്നിവർ പാടി പൂർത്തിയാക്കുന്നത് വരെ വേദിയിൽ നിൽക്കുകയും ചെയ്തു. ചടങ്ങിന് ശേഷം സംഘാടകരുമായി ഇത് സംബന്ധിച്ച് മന്ത്രി അതൃപ്തി വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്
വന്ദേമാതരം ആലപിക്കുന്നതിൽ കേന്ദ്ര സർക്കാർ പുതിയ നിർദേശങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. എല്ലാ ഔദ്യോഗിക പരിപാടികളിലും വന്ദേമാതരം യഥാർത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്നാണ് നിർദേശം നൽകിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
