തിരുവനന്തപുരം: ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ പാലത്തിൽ ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 2027 ജനുവരി ഏഴിന് വിവിധ ട്രെയിനുകൾ റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ(ജനുവരി 07)
എറണാകുളം ജങ്ഷൻ- ഗുരുവായൂർ പാസഞ്ചർ(56314)
ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചർ(56315)ൽ ഭാഗികമായി റദ്ദാക്കി. അന്നേദിവസം ട്രെയിൻ എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.
വൈകിയോടുന്ന ട്രെയിനുകൾ(ജനുവരി 07)
കോട്ടയം-നിലമ്പൂർ റോഡ് എക്സ്പ്രസ്(16326) 70 മിനിറ്റ് വൈകും
എറണാകുളം ജങ്ഷൻ-ടാറ്റാനഗർ എക്സ്പ്രസ്(18190) 60 മിനിറ്റ് വൈകും
ആലപ്പുഴ-ധൻബാദ് എക്സ്പ്രസ്(13352) 60 മിനിറ്റ് വൈകും
തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ്(16238) 60 മിനിറ്റ് വൈകും
തിരുവനന്തപുരം നോർത്ത്-ലോകമാന്യതിലക് എക്സ്പ്രസ്(11074) രണ്ടുമണിക്കൂർ വൈകി പുലർച്ചെ 02.55ന് പുറപ്പെടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
