താമരശ്ശേരിയിലെ കൂട്ടബലാത്സംഗം  പ്രതികാരം തീർക്കാനെന്ന് പ്രതികൾ

NOVEMBER 28, 2026, 11:04 PM

കോഴിക്കോട്: നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പുതുപ്പാടി പെരുമ്പള്ളി സ്വദേശിനിയായ ഇരുപതുകാരിയെ   കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിലായിരുന്നു. 

അടിവാരം–കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറും ക്ലീനറുമാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ സ്വദേശികളായ കെ.കെ. അനീഷ് (38), പി.എസ്. സജിത്ത് (24) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 

കുറ്റകൃത്യം ചെയ്തത് പ്രതികാരം തീർക്കാനായിരുന്നെന്ന് ബസ് ജീവനക്കാരായ യുവാക്കളുടെ മൊഴി. പ്രതികൾ യുവതിയുടെ അച്ഛന്റെ സുഹൃത്തുക്കളാണ്. ജോലി സ്ഥലത്തെത്തി യുവതിയോട് പണം കടം ചോദിച്ചെങ്കിലും നൽകിയില്ല. തുടർന്ന് പഴ്സ് തട്ടിപ്പറിച്ചു. യുവതിയുടെ വീട്ടുകാരെത്തി പഴ്സ് തിരികെ വാങ്ങി. ഇതിന്റെ പ്രതികാരമായി ലഹരിമരുന്നു നൽകി മയക്കിയശേഷം പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.  

vachakam
vachakam
vachakam

 നരിക്കുനി ഭാഗത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ദലിത് പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. പ്രതികളായ അനീഷ് ബസിന്റെ ഡ്രൈവറും സജിത്ത് ക്ലീനറുമാണ്.  പൊലീസിന് യുവതി നൽകിയ മൊഴിപ്രകാരം കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി പീഡനത്തിനിരയായത്. ജോലി കഴിഞ്ഞ് നരിക്കുനി ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുന്നതിനിടെ പിതാവിന്റെ പരിചയക്കാരായ പ്രതികൾ കാറിലെത്തി യുവതിയെ സമീപിക്കുകയായിരുന്നു.

മയക്കുമരുന്ന് നൽകി ബോധം കെടുത്തിയശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് യുവതിയുടെ നഗ്നഫോട്ടോകളും വീഡിയോകളും പകർത്തി, ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കി. പിന്നീട് സ്വകാര്യ ബസിൽ കയറ്റിക്കൊണ്ടുപോയി പലതവണയായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. 

അതേസമയം യുവതിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തുമെന്ന് ഡിവൈഎസ്പി കെ.എ.ബോസ് പറഞ്ഞു. കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. യുവതിയെ പലതവണ പീഡിപ്പിക്കാനായി പ്രതികൾ ഉപയോഗിച്ച ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫൊറൻസിക് വിദഗ്ധർ എത്തി ബസിൽ ശാസ്ത്രീയ പരിശോധനകൾ നടത്തി. ബസിലെ ക്യാമറയും വിശദമായി പരിശോധിച്ചു. ബസ് നിർത്തിയിട്ടിരിക്കുന്ന സമയത്ത് ക്യാമറ പ്രവർത്തിക്കാത്തതു മൂലം പീഡന ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല. കോടതി റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവുകൾ ശേഖരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് പൊലീസ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam