തിരുവനന്തപുരം: വ്യാജ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ കണ്ടെത്താനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ സൗന്ദര്യ.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളും പിടിച്ചെടുത്തിരുന്നു.
ഓപ്പറേഷൻ സൗന്ദര്യയ്ക്കെതിരേ വ്യാപാരികൾ രംഗത്ത് വന്നു. കടകളിൽ പരിശോധന നടത്തി സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ടാർഗറ്റ് തികയ്ക്കാണു ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു.
നിലവിൽ ഈ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഗുണ നിലവാരം പരിശോധിക്കാൻ വ്യാപാരികൾക്ക് സംവിധാനം ഇല്ല. കച്ചവടത്തിനായി എടുത്തവെച്ച സ്ഥലങ്ങളിലല്ല,
ഇത്തരം വസ്തുക്കളുടെ ഉത്പാദനകേന്ദ്രങ്ങളിലാണ് പരിശോധന നടത്തേണ്ടത്. വിൽക്കാൻ പാടില്ലാത്ത ഉത്പന്നങ്ങൾ ഏതെല്ലാമാണെന്ന് അധികൃതർ അറിയിക്കണം. ഓപ്പറേഷൻ സൗന്ദര്യയുടെ പേരിൽ വ്യാപാരികൾക്കെതിരായ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ പറയുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
